ഈരാറ്റുപേട്ട: വൈദ്യുതിയില്ലാത്തതിനാല്‍ ജല അതോറിറ്റിയുടെ ജലവിതരണം തുടര്‍ച്ചയായ അഞ്ചാംദിവസവും മുടങ്ങി. ഈരാറ്റുപേട്ട ജല അതോറിറ്റി ഓഫീസിന്റെ കീഴുലുള്ള പ്രദേശത്താണ് ജലവിതരണം മുടങ്ങിയത്.
വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ കെഎസ്ഇബി അധികൃതര്‍ കണക്ഷന് വിച്ഛേദിച്ചതു മുലമാണ് ജലവിതരണം തടസ്സപ്പെട്ടിരുക്കുന്നത്. ഭീമമായ തുകയാണ് ജല അതോറിറ്റി കെഎസ്ഇബിയ്ക്ക് നല്‍കാനുള്ളത്. ഈരാറ്റുപേട്ട, തീക്കോയി, പൂഞ്ഞാര്തെക്കേക്കര, പൂഞ്ഞാര്‍. പൂഞ്ഞാര്‍ തണ്ണിപ്പാറ, തേവരുപാറ, തലനാട്, തിടനാട് എന്നീ പദ്ധതികളുടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്. ഹൗസ് കണ്ക്ഷനുകള് കൂടാതെ പൊതുടാപ്പുകളെ മാത്രം ആശ്രയിച്ചിരുന്നവര്‍ രാവിലെ കിലോമീറ്ററുകളോളം നടന്നും വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ്.
ഈരാറ്റുപേട്ടയിലെ ജല അതോറിറ്റിയുടെ പിടിപ്പുകേടും പ്രദേശത്തോടുള്ള അവഗണനയുമാണ് വൈദ്യുതി മുടങ്ങാനും പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് തടസമായിരിക്കുന്നതെന്നും മഹിളാ അസോസിയേഷന് ജല്ലാ സെക്രട്ടറി രമാ മോഹന്‍ പറഞ്ഞു. ഉത്തരവാദപ്പെട്ടവര്‍ ഉത്തരവാദിത്വത്തില്‍ നിന്നും മാറിനില്ക്കുകയാമെന്നും അവര്‍ ആരോപിച്ചു. ജലവിതരണ അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കില്‍ ജലഅതോറിറ്റി ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും രമാ മോഹന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: