ബ്യൂണസ് അയേഴ്സ്: റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ രണ്ടു ഹെലിക്കോപ്ടറുകള്‍ ആകാശത്തു കൂട്ടിയിടിച്ച് തകര്‍ന്ന് ഒളിമ്പിക്സ് താരങ്ങളടക്കം പത്തു പേര് മരിച്ചു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ നിന്ന് 1170 കിലോമീറ്റര്‍ അകലെ ലാ റിയോജയിലെ വില്ല കാസിലിലാണ് ദുരന്തം. ഒളിമ്പിക്സ് നീന്തലില്‍ സ്വര്‍ണ്ണം നേടിയ താരം കാമിലേ മുഫാത്ത്, ബോക്സിംഗ് താരം അലക്സിസ് വാസ്റ്റൈന്, പായ്ക്കപ്പലോട്ടക്കാരന് ഫ്ളോറന്‍സ് ആര്ത്രോഡ് എന്നിവരടക്കം എട്ട് ഫ്രഞ്ചുകാരും ബ്രസീലുകാരായ രണ്ട് പൈലറ്റുമാരുമാണ് മരിച്ചത്.
ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ കോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിമുട്ടുകയും സ്ഫോടനത്തോടെ അവ കത്തിത്തകര്ന്ന് വീഴുകയുമായിരുന്നു. ഇവയിലുണ്ടായിരുന്ന പത്തു പേരും മരിച്ചു.
4002 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണ്ണവും 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെങ്കലവും നേടിയ 25 കാരിയായ മുഫാത്ത് കായിക രംഗത്തു നിന്ന് വിരമിച്ച് വ്യക്തി ജീവിതത്തില്‍ ശ്രദ്ധിക്കുകയായിരുന്നു.
2008 ലെ ബീജിങ്ങ് ഒൡമ്പിക്സില്‍ ബോക്സിങ്ങില്‍ വെങ്കലം നേടിയയാളാണ് അലക്സിസ് വാസ്റ്റൈന്. പായ്ക്കപ്പല്‍ തുഴച്ചിലില്‍ കീര്‍ത്തികേട്ട 57 കാരിയായ ഫ്ളോറന്‍സ് ആര്ത്രോഡ് അനവധി യോട്ടിംഗ് മല്‍സരങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. ഞായറാഴ്ചയാണ് സംഘം ഷൂട്ടിംഗിന് എത്തിയത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു കോപ്റ്റര്‍ രണ്ടാമത്തെ കോപ്ടറുമായി ഉരഞ്ഞതോടെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: