ഷിംല: ഹിമാചല്‍പ്രദേശില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേര് മരിച്ചു. ചൊവ്വാഴ്ച രാവിലെ ചാമ്പാ ജില്ലയിലായിരുന്നു അപകടം. 250 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാമ്പയിലെ സോണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബസില്‍ പരിധിയിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇതാണ് അപകടത്തിന് കാരണമായത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
















