കോട്ടയം: നഗരത്തില്‍ നിന്ന് പട്ടാപ്പകല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ട് പോയി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാനപ്രതി പിടിയില്‍. കളരിക്കല്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന് വാന്തുരുത്തി കുഞ്ചു എന്ന പേരില്‍ അറിയപ്പെടുന്ന സിറാജുദ്ദീന്(37) അണ് പിടിയിലായത്. ചാര്‍ട്ടേഡ് അക്കൗണ്ടിനെ പ്രതിയും കൂട്ടാളികളും കാറില്‍ തട്ടിക്കൊണ്ടുപോയി കര്‍ണ്ണാടക അതിര്‍ത്തിയില്‍ വനത്തിലെ ഒളിത്താവളത്തില്‍ പൂട്ടിയിട്ട് മോചന ദ്രവ്യമായി 15 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. കൊച്ചിന് ഹാര്‍ബര്‍ സ്റ്റേഷനു സമീപം വാതുരുത്തി കോളനിയിലെ ഒളിത്താവളത്തില്‍ നിന്നുമാണ് കോട്ടയം വെസ്റ്റ് സി.ഐ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് പ്രതിയെ പിടികൂടിയത്. ഈ കേസില്‍ ഇതിനുമുമ്പേ കൊച്ചി അഷറഫ്, ഗോഡ്സണ്‍, ടയര്‍ ഫൈസല്‍, അസൈനാര്‍, കിഷോര്‍, അബ്ദുല്‍ ഖാദര്‍ എന്നീ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. കുഞ്ചു തമിഴ്നാട്ടില്‍ കൊലക്കേസുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്. ഈ കേസില്‍ ഇനി മറ്റു പ്രതികളായ നിസാം, റിയാസ് എന്നിവരേകൂടി പിടികൂടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: