തൃശൂര്‍: ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ ഹമ്മര്‍ ജീപ്പിടിച്ച് കൊന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തി.
കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) നിയമം ചുമത്തന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ല കളക്ടര്‍ ഒപ്പുവെച്ച ഉത്തരവ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിശാന്തിനിക്ക് കൈമാറി.
ഇതോടെ നിസാമിന് ആറുമാസത്തേയ്ക്ക് ജാമ്യം ലഭിക്കില്ല. വിചാരണ കൂടാതെ ആറുമാസം തടവില്‍ വെക്കാന്‍ കാപ്പ നിയമം അനുസരിച്ച് കഴിയും.
നിസാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ കഴിയുമോ ഇല്ലയോ എന്ന ചര്‍ച്ചയും തര്‍ക്കവും ആശയക്കുഴപ്പവും മൂലം നടപടി വൈകുകയായിരുന്നു. കേരളത്തില്‍ പല കേസുകളും നിസാം ഒത്തുതീര്‍പ്പാക്കിയിരുന്നത് ജില്ലാ കളക്ടറെ ആശയക്കുഴപ്പത്തിലാക്കി. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായ കേസുകള്‍ എങ്ങനെ കാപ്പ നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്നതായിരുന്നു സംശയം.
എന്നാല്‍ കേസുകള്‍ ഒത്തു തീര്‍ന്നു എന്നതുകൊണ്ട് കേസിന്റെയോ കുറ്റകൃത്യത്തിന്റെയോ ഗൗരവം കുറയുന്നില്ലെന്ന ഹൈക്കോടതിയുടെ പരാമര്‍ശവും അഭിഭാഷകരുടെ മറുപടിയും ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കി. ഇവിടെയുള്ള കേസുകള്‍ കാപ്പ ചുമത്താന്‍ പര്യാപ്തമല്ല എന്നുള്ളതിനാല്‍ സംസ്ഥാനത്തിനു പുറത്തുള്ള കേസുകള്‍കൂടി പരിഗണിച്ചാണ് കാപ്പ ചുമത്തിയത്. ബാംഗ്ലൂരിലേതുള്‍പ്പെടെ 13 കേസുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: