ചെയ്തതു ഹീനമായ കുറ്റകൃത്യം. അതില്‍ തെല്ലും പശ്ചാത്താപമില്ലാതെ എന്തെങ്കിലുമൊക്കെ വിളിച്ചുപറയുക. (തെളിവുകളില്‍ രേഖപ്പെടുത്താത്ത എന്തെങ്കിലും ആരെങ്കിലും കേട്ടോ). അതൊക്കെ ഷൂട്ട് ചെയ്തും എഡിറ്റു ചെയ്തുമൊരു ആശയമാക്കി പ്രചരിപ്പിക്കുക. അതാസ്വദിക്കുക. അതിനു മഹത്വം കല്പിക്കുക.
ആ കുറ്റകൃത്യമാണു സമൂഹത്തിന്റെ പൊതുസ്വഭാവമാണെന്നു വ്യാഖ്യാനിക്കുക. ആള്‍ക്കൂട്ടത്തിന്റെ മനോരോഗം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. അതാണ് ഇന്ത്യാസ് ഡോട്ടര്‍. ഇതൊക്കെ ന്യായീകരിക്കുന്നവര്‍ തങ്ങള്‍ എത്ര ബലാത്സംഗ ശ്രമം നടത്തി… എത്രപേര്‍ തങ്ങളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു… എന്നുകൂടിപറയണം.
അല്ലെങ്കില്‍ ബലാത്സംഗംചെയ്യാനും ചെയ്യപ്പെടാനുമുള്ള ത്വരയുടെ ലക്ഷണമായേ ഈ ആസ്വാദനത്തെ കണക്കാക്കാനാകൂ. ഈ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹികവ്യവസ്ഥിതിയേയും ഭരണകൂടത്തെയുമൊക്കെ വിമര്‍ശിക്കുന്നവര്‍ ദാരുണമായി കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയെ മനസിന്റെ അകത്തളത്തില്‍ വീണ്ടും റേപ് ചെയ്തു കൊല്ലുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: