റാവല്‍പിണ്ടി: പാകിസ്ഥാന് ആണവായുധം വഹിക്കാന്‍ ശേഷിയുള്ള പുതിയ മിസൈല്‍ പരീക്ഷിച്ചു. ഭൂതല ബാലിസ്റ്റിക് മിസൈലായ ഷഹീന് മൂന്ന് ആണ് ഇന്ന് റാവല്‍പിണ്ടിയില്‍നിന്ന് പരീക്ഷിച്ചത്.
ആണവ, പരമ്പരാഗത ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍. 2750 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി.
മിസൈല്‍ വിജയകരമായി വിക്ഷേപിക്കാനായതില് ശാസ്ത്രജ്ഞന്മാരെയും എഞ്ചിനീയര്‍മാരെയും പാക് സ്ട്രാറ്റജിക് പ്ലാന്‍ ഡിവിഷന് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ സുബൈര്‍ മഹമ്മൂദ് ഹയാത് അഭിനന്ദിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് എവിടെയും ലക്ഷ്യം വയ്ക്കാന്‍ ഈ മിസൈല്‍.
പാകിസ്താനിലെ മുതിര്‍ന്ന സൈനിക, പ്രതിരോധ ഉദ്യോഗസ്ഥര്‍ പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു. ചരിത്രപ്രാധാന്യമുള്ള നേട്ടമെന്നാണ് മിസൈല്‍ പരീക്ഷണ വിജയത്തെ പാകിസ്താന് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: