കടുത്തുരുത്തി: മുളക്കുളം പഞ്ചായത്തില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകം. പെരുവ ജങ്ഷനു സമീപം പഞ്ചായത്ത്, വില്ലേജ് ഓഫീസുകളുടെ സമീപമുള്ള കുന്നുകള്‍ പൂര്‍ണമായും നീക്കംചെയ്തുകഴിഞ്ഞു. ടിപ്പറും ജെസിബിയും ഉപയോഗിച്ചു നടക്കുന്ന ഈ നിയമവിരുദ്ധ പ്രവര്‍ത്തനം കണ്ടില്ലെന്ന് നടിക്കുകയാണ് ബന്ധപ്പെട്ട അധികാരികള്‍. പഞ്ചായത്ത് ഓഫീസിലോ വില്ലേജ് ഓഫീസിലോ പരാതിയുമായി ചെന്നാല്‍ ഇതൊന്നും ഇവിടെ പരിഹരിക്കേണ്ട പ്രശ്നമല്ല, ജിയോളജി വകുപ്പാണ് ഇവ കൈകാര്യം ചെയ്യുന്നതെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇവിടെ നിന്നും നീക്കം ചെയ്യുന്ന മണ്ണ് സമീപ പ്രദേശങ്ങളിലേടക്കമുള്ള പാടശേഖരങ്ങള്‍ നികത്തുന്നതിനാണ് ഉപയോഗിക്കുന്നത്.
മണ്ണെടുക്കുന്നതിനും വയല്‍ നികത്തുന്നതിനും കര്‍ശനമായ നിയമ വ്യവസ്ഥകള്‍ ലംഘിച്ച് മാഫിയാ സംഘം നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതിയുമായി പോകുന്ന പരിസരവാസികളെ ഭീഷണിപ്പെടുത്തുന്നത് പതിവാണ്. ഇതിനെതിരെ കളക്ടര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: