അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തില്‍ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. ബിജെപിയില്‍ അംഗത്വമെടുത്തവരെ പങ്കെടുപ്പിച്ച് പൊതുസമ്മേളനം മാര്‍ച്ച് ഏഴിന് അഞ്ചിന് പുറക്കാട് ആറാം വാര്‍ഡില്‍ പീടികച്ചിറ പാലത്തിന് സമീപം നടക്കും. പുറക്കാട് ജങ്ഷന് കിഴക്ക് തൈച്ചിറ പ്രദേശങ്ങളില്‍ നിന്നാണ് മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് തുടങ്ങിയത്. പുറക്കാട് പഞ്ചായത്തിന്റെ തെക്കേയറ്റമായ കൊട്ടാരവളവില്‍ നിന്ന് കഴിഞ്ഞമാസം നിരവധി യുവാക്കള്‍ ബിജെപിയില്‍ എത്തിയിരുന്നു. സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് അവകാശപ്പെടുന്ന സ്ഥലമാണ് കൊട്ടാരവളവ്. ഇതിനെ പ്രതിരോധിക്കുവാന്‍ സിപിഎം അക്രമം അഴിച്ചുവിടാന്‍ നീക്കം തുടങ്ങിയതായി അറിയുന്നു. പുന്തല, പുത്തന്‍നട, ഒറ്റപ്പന പ്രദേശങ്ങളില്‍ നിന്ന് സിപിഎമ്മുകാര്‍ ബിജെപിയില്‍ അണിചേരുന്നുണ്ട്. മാര്‍ച്ച് ഏഴിന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: