മാന്നാര്‍: കാറ്റിലും മഴയിലും തെങ്ങ് വീടിനു മുകളിലേക്ക് വീണ് കനത്ത നാശനഷ്ടം. വീടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. കുട്ടമ്പേരൂര്‍ കുളഞ്ഞികാരാഴ്മ കൊട്ടാരത്തില്‍ സുബ്രഹ്മണ്യന് നമ്പൂതിരിയുടെ വീടാണ് തെങ്ങുവീണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മേല്‍ക്കൂരയുടെ ഓടിട്ട മൂന്നുമുറികളുടെ ഭാഗം പൂര്‍ണമായും നശിച്ചു.
ഈ സമയം സുബ്രഹ്മണ്യന് നമ്പൂതിരിയുടെ ഭാര്യ രാധ, മകന് രാമവര്‍മ്മ രാജ, കൊച്ചുമക്കളായ ദേവദത്തന്, ദേവപ്രിയ എന്നിവര്‍ ഇതിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. കുട്ടമ്പേരൂര്‍ കളിയ്ക്കല്‍ തെക്കേതില്‍ ജങ്ഷനു സമീപം പറങ്കിമാവ് ഒടിഞ്ഞ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. ഇതേത്തുടര്‍ന്ന് കുട്ടമ്പേരൂര്‍, ഒരിപ്രം, ഇരമത്തൂര്‍ തുടങ്ങിയ ചെന്നിത്തല ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഇവിടെ ഗതാഗത തടസവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: