കോട്ടയം: നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നു എം.ജി കലോത്സവം നിര്‍ത്തി വച്ചു. നാളെ സമാപിക്കേണ്ട കലോല്‍സവം രണ്ട് ദിവസം കൂടി നീളുമെന്നു സംഘാടകര്‍ സൂചിപ്പിച്ചു. 11ന് കലോല്‍സവം സമാപിക്കും. ഇടയ്ക്കു വച്ചു നിര്‍ത്തി വച്ച മല്‍സരങ്ങള്‍ ഇന്നു വൈകിട്ട് ആറിന് പുനരാരംഭിക്കും. വേദികളെപ്പറ്റിയും മല്സരങ്ങളെപ്പറ്റിയും കൃത്യമായ വിവരം ഇന്നേ ലഭിക്കുകയുള്ളു. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ കോല്‍ക്കളി, കാര്‍ട്ടൂണ്‍, ചെറുകഥ മലയാളം, മലയാളം ഉപന്യാസരചന മല്‍സരങ്ങളാണ് പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: