കൊല്ലം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സഹകരണബാങ്കുകള്‍ മറുപടി നല്കാന് ബാധ്യസ്ഥരാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് ഉത്തരവിട്ടു. കൊല്ലം സ്വദേശി സി.സുനില്‍കുമാര്‍ ആവശ്യപ്പെട്ട രേഖകള്‍ ജില്ലാസഹകരണ ബാങ്കില്‍ നിന്നും കരസ്ഥമാക്കി 15 ദിവസങ്ങള്‍ക്കുള്ളില്‍ സൗജന്യമായി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എം.എന്‍.ഗുണവര്‍ധനന്‍ സഹകരണ വകുപ്പിന് നിര്‍ദ്ദേശം നല്കി.
ബാങ്കിലെ ചില രേഖകള്‍ ആവശ്യപ്പെട്ട് കൊല്ലം ജോയിന്റെ രജിസ്ട്രാര്‍ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്കിയ അപേക്ഷ നേരിട്ട് വിവരങ്ങള്‍ നല്‍കുന്നതിനായി അവര്‍ ജില്ലാബാങ്കിന് അയച്ചു. കൊടുത്തിരുന്നു.
എന്നാല്‍ 2013ലെ സുപ്രീം കോടതി വിധിപ്രകാരം വിവരങ്ങള്‍ നല്കാന് സഹകരണബാങ്കിന് ബാധ്യത ഇല്ലെന്ന നിലപാടാണ് ജില്ലാബാങ്ക് സ്വീകരിച്ചത്. ബാങ്കിന്റെ ഈ വാദം ശരിയല്ലെന്ന് കമ്മീഷന് ഉത്തരവില്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ വിധി വായിച്ചു നോക്കാതെയും ഔചിത്യബോധമില്ലാതെയുമാണ് ജില്ലാബാങ്ക് മറുപടി നല്‍കിയതെന്ന് കമ്മീഷന് നിരീക്ഷിച്ചു.
സഹകരണസംഘം രജിസ്ട്രാര്‍ക്ക് സഹകരണനിയമം സെക്ഷന്‍ 65 പ്രകാരം ഏതു സംഘത്തിലും പരിശോധന നടത്തുന്നതടക്കമുള്ള വിപുലമായ അധികാരങ്ങളാണ് നല്‍കിയിട്ടുള്ളത്.
സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സംഘത്തില്‍ നിന്നും ഏതുവിവരം കരസ്ഥമാക്കുന്നതിനും രജിസ്ട്രാര്‍ക്കും അധികാരമുണ്ടെന്ന് കമ്മീഷന് നിരീക്ഷിച്ചു.
വിവരങ്ങള്‍ നല്‍കുന്നത് ഉറപ്പുവരുത്താന്‍ സഹകരണസംഘം രജിസ്റ്റര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് നല്കാന് കമ്മീഷന് നിര്‍ദ്ദേശിച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് മറയാക്കി കേരളത്തിലെ സഹകരണബാങ്കുകള്‍ അടക്കമുള്ള സഹകരണസ്ഥാപനങ്ങളൊന്നും തന്നെ ഇപ്പോള്‍ വിവരാവകാശ അപേക്ഷകള്‍ സ്ഥിരീകരിക്കുന്നില്ല.
എന്നാല്‍ സര്‍ക്കാരില്‍ നിന്നും നേരിട്ടോ പരോക്ഷമായോ ഗണ്യമായ സാമ്പത്തികസഹായം ലഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് വിവരാവകാശനിയമം ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: