പത്തനാപുരം: ബജറ്റ് അവതരണം തടസപ്പെടുത്തുമെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും ജനാധിപത്യത്തിലെ നല്ലൊരു കീഴ്വഴക്കത്തെ ഇല്ലായ്മ ചെയ്യുകയാണ് ഇടതുപക്ഷമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്.
പത്തനാപുരം കറവൂര്‍ ശാഖയുടെ പ്രതിഷ്ഠ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശുദ്ധതയുടെ അയല്പക്കത്ത് പോലും പോകാത്തയാളാണ് വി.എം.സുധീരന്. ബാര്‍കോഴക്ക് മുമ്പെ ഉമ്മന്‍ചാണ്ടി വിവാദപുരുഷനായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിചേര്‍ത്തു. കോഴ കൊടുത്തശേഷം രണ്ടാംതരം പണി കാണിക്കുന്നത് ശരിയല്ല. കോടതികള്‍ ഇല്ലായിരുന്നെങ്കില്‍ രാഷ്ട്രീയക്കാരുടെ ദുഷ്പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടക്കുകയുളളു. പി.സി.ജോര്‍ജ്ജ് ഒരു സ്വപ്നജീവിയാണ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങളൊന്നും നടപ്പാകില്ല.
യോഗം രാഷ്ട്രീയപാര്ട്ടിയാകില്ല. നല്ലൊരു രാഷ്ട്രീയകക്ഷിയായി മാറുമെന്നും വെള്ളാപ്പളളി നടേശന് പറഞ്ഞു.
പത്തനാപുരം യൂണിയന് പ്രസിഡന്റ് ഡോ.പുനലൂര്‍ സോമരാജന് അധ്യക്ഷനായിരുന്നു.
സെക്രട്ടറി ബി.ബിജു, ആദംകോട് ഷാജി, പിറവന്തൂര്‍ ഗോപാലകൃഷ്ണന്, ബി.ഷാജി, കെ.കെ.ശശീന്ദ്രന്, തുളസിധരന്, ബി.കരുണാകരന്, കെ.മധു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: