ആലപ്പുഴ: ജില്ലാ സഹകരണ ബാങ്കിങ് മേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാരുടെ സംയുക്ത യൂണിയനുകള്‍ ചേര്‍ന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പണിമുടക്ക് പൂര്‍ണം. കാലാവധി പൂര്‍ത്തിയായി മൂന്ന് വര്‍ഷം കഴിഞ്ഞ ശമ്പള പരിഷ്കരണം നടപ്പാക്കുക, സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഭേദഗതിയിലെ വ്യവസ്ഥകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. പണിമുടക്കിയ ജീവനക്കാര്‍ ആലപ്പുഴയില്‍ പ്രകടനവും യോഗവും നടത്തി. എ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.ബി. പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ആര്. ശശികുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: