കോട്ടയം: ദേശീയതലത്തില്‍ മുന്നോക്ക സമുദായ കോര്പ്പറേഷന് രൂപീകരിക്കണമെന്നു ക്ഷത്രിയക്ഷേമസഭ ജില്ലാ നേതൃസമ്മേളനവും സംസ്ഥാന പ്രതിനിധി സമ്മേളനവും ആവശ്യപ്പെട്ടു. സംസ്ഥാന മുന്നോക്ക കോര്‍പ്പറേഷനിലും തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലും ക്ഷത്രിയക്ഷേമസഭയ്ക്കു പ്രാതിനിധ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി, സുകുമാരദേവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഉദയവര്‍മ്മ, ജില്ലാ സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാന് എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളവും ലോകത്തിന്റെ നാനാപ്രദേശങ്ങളിലും പ്രാതിനിധ്യമറിയിക്കുന്ന ക്ഷത്രിയ സമുദായത്തിന്റെ സാമുദായിക കൂട്ടായ്മയും അനുഭവങ്ങളുടെ പങ്കിടലും ലക്ഷ്യമാക്കിക്കൊണ്ട് അഖില കേരള ക്ഷത്രിയ കണ്‍വന്‍ഷനും കലോത്സവും മെയ് 16,17 തീയതികളില്‍ ചേര്‍ത്തലയില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: