ആലപ്പുഴ: ജില്ലയിലെ പ്രധാന റോഡുകളുടെ വശങ്ങളില് അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് വ്യാപാരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം. സുരേഷ് അറിയിച്ചു.
ഇത്തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് വ്യാപാരം നടത്തുന്നത് റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നതിനാല്‍ ഇത്തരം നടപടികള്‍ക്കെതിരെ ആര്‍ടിഒയുടെയും പോലീസിന്റെയും പരിശോധന കര്‍ശനമാക്കി. പരിശോധനയില്‍ എട്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. ഈ വാഹനങ്ങള്‍ക്ക് നിയമാനുസൃത രേഖകള്‍ ഇല്ലെന്ന് കണ്ടത്തി നടപടി സ്വീകരിച്ചു. തുടര്‍ന്നും ഇത്തരം നിയമനടപടി സ്വീകരിക്കും.
കൂടാതെ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് വാഹനം പാര്‍ക്ക് ചെയ്യുന്ന ഉടമകള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും. വാഹന പരിശോധനയില്‍ ആലപ്പുഴ ട്രാഫിക് സബ് ഇന്‍സ്പെക്ടര്‍ വാസുദേവന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സജു പി.ചന്ദ്രന്, എ. സമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: