ആലപ്പുഴ: പലിശക്കടത്തിന്റെ പേരിലുള്ള ഭീഷണി കാരണം ആലപ്പുഴയില്‍ നിന്നും എറണാകുളത്തേക്ക് താമസം മാറേണ്ടി വന്നെന്ന വീട്ടമ്മയുടെ കേസില്‍ പുനഃരനേ്വഷണം വേണമെങ്കില്‍ കോടതിയെ സമീപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്.
ആലപ്പുഴ സ്വദേശിനി സൂസന്മാത്യുവിന്റെ പരാതിയിലാണ് നടപടി. തന്റെ ഭര്‍ത്താവ് വിദേശത്താണെന്നും ഭര്‍ത്താവിനുണ്ടായ അപകടം കാരണം പലിശക്കടം ഉണ്ടെന്നും പലിശക്കാര്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ ഗൗരവം മനസിലാക്കി കമ്മീഷന്റെ അനേ്വഷണവിഭാഗം അനേ്വഷണം നടത്തി. പരാതി സംബന്ധിച്ച കേസ് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലുണ്ടെന്നും അനേ്വഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതായും അനേ്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് പുനഃരനേ്വഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
കേസ് അനേ്വഷിച്ച ആലപ്പുഴ അഡീഷണല്‍ എസ്ഐ: പ്രസാദിന് കമ്മീഷന് നോട്ടീസയച്ചു. പുന്നപ്രയില്‍ അശ്വിന് ആന്റണിയുടെ ഉടമസ്ഥതയിലുള്ള വാഹനം കുട്ടുകാരനായ അജി ആന്റണി ഒരാഴ്ചത്തേക്ക് വാങ്ങിയെന്നും തുടര്‍ന്ന് ദുര്‍വിനിയോഗം ചെയ്തെന്നുംപ്രസാദ്കമ്മീഷന്മുമ്പാകെബോധിപ്പിച്ചു. കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് അജിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് കൊട്ടാരക്കരയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ നിന്നും വാഹനം കണ്ടെത്തി.
വര്‍ക്ക്ഷോപ്പില്‍ വാഹനമെത്തിച്ചത് പരാതിക്കാരിയും ചേര്‍ന്നാണെന്നും കണ്ടെത്തി. വാഹനം കടം വാങ്ങിയ അജി ആന്റണി പരാതിക്കാരിയുടെ മകനാണ്. തുടര്‍ന്ന് പരാതിക്കാരിയെയും പ്രതിയാക്കി. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പുനഃരനേ്വഷണം വേണമെങ്കില്‍ കോടതിയുടെ അനുവാദം വേണമെന്ന് കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവില്‍ പറയുന്നതായി കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: