പാലക്കാട്: റീഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ കലാമേള 22 മുതല്‍ 17 വരെ ചെമ്പൈ മ്യൂസിക് കോളജിലുള്ള എം ഡി രാമനാഥന് ഹാളില്‍ നടക്കുമെന്ന് സെക്രട്ടറി രവിതൈക്കാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ശാരീരികമായോ, മാനസികമായോ, ബുദ്ധിപരമായോ വൈകല്യമുള്ളവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്ന ദൗത്യമാണ് റീഡ് സെന്റര്‍ നടത്തുന്നത്. മുപ്പതോളം ഭിന്ന ശേഷികളായ കുട്ടികള്‍ റീഡിന്റെ കീഴില്‍ ഇപ്പോഴും ചികിത്സയിലുണ്ട്. മരുന്ന് കൊണ്ട് ഭേദമാകാത്ത ഇത്തരമുള്ളവരെ തീയേറ്റര്‍ തെറാപ്പി വര്‍ക്ക്ഷോപ്പ്, സംഗീതത്തിലുടെയും മറ്റും ഇവരുടെ മാനസികാവസ്ഥ മാറ്റിയെടുക്കുകയാണ് പതിവ്.
വേള്‍ഡ് തീയേറ്റര്‍ ഡേ യോടാനുബന്ധിച്ച് 22 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന കലാമേളയില്‍ മ്യൂസിക്, ഡാന്‍സ്, ആക്ഷന്‍ സോംങ് , ഫാന്‍സി ഡ്രസ്സ്സ, പെയിന്റിംഗ്, ഡ്രാമ, സെമിനാര്‍, ഫിലിം ഷോ, തീയേറ്റര്‍ തെറാപ്പി വര്‍ക്ക്ഷോപ്പ് എന്നിവയുണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ ഡോ. ജെ.എസ്.സുജിത്ത്, .ഡോ. വത്സലകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: