പള്ളുരുത്തി: കേരളത്തില്‍ തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധികള്‍ ആവിഷ്ക്കരിക്കണമെന്ന് ബിഎംഎസ് ജില്ലാസെക്രട്ടറി കെ.വി. മധുകുമാര്‍ ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഒരു പരിഗണനയും നല്കാന് തയ്യാറാകുന്നില്ല. ബിഎംഎസ് കൊച്ചി മേഖലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്തോഷ് പോള്‍ അദ്ധ്യക്ഷതവഹിച്ചു. ബിഎംഎസ് ജില്ലാപ്രസിഡന്റ് എം.എസ്. വിനോദ്കുമാര്‍, ദേശീയസമിതിയംഗം വി.ജി. പത്മജം, ടി.പി. സിന്ധുമോള്‍, കെ.കെ. വിജയന്, ജോസ് ആന്റണി, കെ.എന്‍. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചി മേഖലാ ഭാരവാഹികളായി സന്തോഷ്പോള്‍ (പ്രസിഡന്റ്), ജോസ് ആന്റണി, മാക്സി സിഡാക്കസ്, കൃഷ്ണകുമാര്‍, ടി.പി. ഉഷ (വൈസ് പ്രസിഡന്റുമാര്‍), കെ.എന്‍. ഉദയകുമാര്‍ (സെക്രട്ടറി), രതീഷ്, കെ.കെ. സുരേഷ്, സതീശന് മട്ടാഞ്ചേരി, ലിജ മട്ടാഞ്ചേരി (ജോയിന്റ് സെക്രട്ടറിമാര്‍), ആര്. രാജീവ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: