കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രേരകമാകുമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ഇന്‍കംടാക്സ് പി.ആര്. രവികുമാര്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്ക് സേവനനികുതിയിലെ പരിഷ്ക്കാരം സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിക്കും- അദ്ദേഹം പറഞ്ഞു.
പദ്ധതിവിഹിതത്തില്‍ കുറവുണ്ടാകുന്നത് അടിസ്ഥാന വികസനത്തെ ബാധിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ കേന്ദ്രകൗണ്‍സില്‍ അംഗം ബാബു എബ്രഹാം കള്ളിവയലില്‍ അഭിപ്രായപ്പെട്ടു.
ബജറ്റിലെ പ്രത്യക്ഷ പരോക്ഷ നികുതികളെ സംബന്ധിച്ച വിവിധ വശങ്ങളെക്കുറിച്ച് സത്യനാരായണന്, ഡോ. എസ്. മുരളീധരന്, അഡ്വ. ജി. ശിവദാസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഐസിഎഐ എറണാകുളം ശാഖാ ചെയര്മാന് ആര്. ബാലഗോപാല്‍ സ്വാഗതവും എറണാകുളം ശാഖാ സെക്രട്ടറി ലൂക്കോസ് ജോസഫ് നന്ദിയും പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖ ‘യൂണിയന് ബജറ്റ് 2015 ഒരു വിശകലനം’ എന്ന വിഷയത്തില്‍ കലൂര്‍ ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന ഏകദിന സെമിനാര്‍ ഇന്‍കംടാക്സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പി.ആര്. രവികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: