കൊല്ലം: ഒന്‍പതിന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ ആകെ 33,885 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. ഇതില്‍ 17451 പേര് ആണ്‍കുട്ടികളും 16434 പേര് പെണ്‍കുട്ടികളുമാണ്. 5046 പട്ടികജാതിവിഭാഗ വിദ്യാര്‍ത്ഥികളും 106 പട്ടികവര്ഗവിദ്യാര്ഥികളും ഇതില്‍ ഉള്‍പ്പെടും. 887 കുട്ടികള്‍ പരീക്ഷയെഴുതുന്ന പത്താനം വിമലഹൃദയ ഗേള്‍സ് ഹൈസ്ക്കൂളിലാണ് ജില്ലയില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്.
ചക്കുവരയ്ക്കല്‍ ഗവ.എച്ച് എസിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്. 11 കുട്ടികള്‍ മാത്രമാണ് ഇവിടെ പരീക്ഷയെഴുതുന്നത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്റെ നേതൃത്വത്തില്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. കൊല്ലം റവന്യൂ ജില്ലയില്‍ കൊല്ലം (112), കൊട്ടാരക്കര(67), പുനലൂര്‍ (52) വിദ്യാഭ്യാസ ജില്ലകളിലായി 231 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഉച്ചക്ക് 1.45 നാണ് പരീക്ഷകള്‍ ആരംഭിക്കുക.
ചോദ്യപേപ്പര്‍ വിതരണം അതത് ജില്ലാ വിദ്യാഭ്യാസഓഫീസര്മാരുടെ മേല്‍നോട്ടത്തിലാണ് നടക്കുക. ട്രഷറി-ബാങ്കുകളിലായി സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകള്‍ ഓരോ പരീക്ഷാ ദിവസവും രാവിലെ സായുധ പോലീസ് അകമ്പടിയോടെ കവചിത വാഹനത്തില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കും. 231 ചീഫ് സൂപ്രണ്ടുമാരേയും 234 ഡെപ്യൂ”ി ചീഫ് സൂപ്രണ്ടുമാരേയും 2741 ഇന്‍വിജിലേറ്റര്‍മാരേയും പരീക്ഷാ നടത്തിപ്പിന് നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസര്‍ അടങ്ങുന്ന ആറ് പരീക്ഷാപരിശോധനാസ്ക്വാഡും നിരീക്ഷണത്തിനുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: