കൊല്ലം: വാര്‍ഡ് കമ്മിറ്റിയും സ്റ്റേറ്റ് കമ്മിറ്റിയും ഏതെന്ന് തിരിച്ചറിയാന്‍ കഴിവില്ലാത്ത ആര്‍എസ്പി നേതാവ് ശ്രീധരന്‍പിള്ള ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് ഉപദേശം നല്കുന്ന നിലപാട് അപഹാസ്യമാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദിനേശ്കുമാര്‍ പറഞ്ഞു. ആര്‍എസ്പി നേതാവിന്റെ പ്രസ്താവനക്കെതിരെ ബിജെപി കൊല്ലത്ത് നടത്തിയ പ്രതിഷേധപ്രകടനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിയുടെ കൂടെ നിന്ന് ആനുകൂല്യങ്ങള്‍ മുഴുവനും അനു‘വിച്ച് കാലുമാറ്റത്തിലൂടെ കോണ്‍ഗ്രസിന് പാദസേവ നടത്തി എംപിയായി എന്ന ബഹുമതിയാണ് പ്രേമചന്ദ്രനും ആര്എസ്പിക്കുമുള്ളത്.
ബിജെപിയുടെ നേതൃത്വത്തെ വെല്ലുവിളിക്കാനുള്ള കെല്‍പ്പ് ആര്‍എസ്പിയെന്ന പാര്‍ട്ടിക്ക് ഇല്ലെന്ന കാര്യം കൂടി ഓര്‍മിക്കുന്നത് നന്നായിരിക്കും. കൊല്ലത്തിന്റെ വികസനത്തിന് ശാപമായ ആര്‍എസ്പിയുടെയും എംപിയുടെയും നിലപാടിന്റെ പൊള്ളത്തരങ്ങള്‍ ജനം തിരിച്ചറിയുമെന്നും ചൂണ്ടിക്കാട്ടി.
വെള്ളിമണ്‍ ദിലീപ്, അഡ്വ.ഗോപകുമാര്‍, എം.എസ്.ലാല്‍, അഡ്വ.ആര്.എസ്.പ്രശാന്ത്, എന്നിവര്‍ സംസാരിച്ചു. ജില്ലാ ഓഫീസായ ദീനദയാല്‍ ഭവനില്‍ നിന്നും തുടങ്ങിയ പ്രകടനത്തിന് അഡ്വ.കൈലാസ്നാഥ്, കരുവാ അമ്പു, അമ്മച്ചിവീട് അജിത്, ദേവദാസ്, പികെ.സദാനന്ദന്, പനയം ആര്.ടി.ശ്യാം, സജുകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: