ആലപ്പുഴ: ഏകാത്മ മാനവദര്‍ശനം വിശ്വദര്ശനമാണെന്നും വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും സമ്പൂര്‍ണ്ണ പുരോഗതിക്കുതകുന്ന സമഗ്രമാണെന്നും ബിജെപി സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍. ആര്‍എസ്എസ് പ്രചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ ഏകാത്മ മാനവദര്‍ശനം കാലികപ്രസക്തി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സമാജവും വ്യക്തിയും തമ്മില്‍ എങ്ങനെ താദാത്മ്യം പ്രാപിക്കാമെന്നും സമരസപ്പെടുന്നുവെന്നും ഏകാത്മ മാനവദര്‍ശനത്തില്‍ പ്രതിപാദിക്കുന്നു.
വ്യക്തി നിര്‍മ്മാണത്തിലൂടെ കുടുംബപുരോഗതിയും അതുവഴി സമാജവും രാഷ്ട്രവും ഉന്നതി നേടുന്നു. കേവലം ഭരണം നേടുകയെന്നതല്ല, രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും വ്യക്തിയുടെയും ഉന്നതിയാണ് ഏകാത്മ മാനവദര്‍ശനം ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് കെ.ആര്. സുബ്രഹ്മണ്യന് ആമുഖ പ്രഭാഷണം നടത്തി. ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: