ചേര്‍ത്തല: സ്വകാര്യവ്യക്തി മതില് കെട്ടി അടച്ചതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വഴിയില്ലെന്ന് പരാതി. വയലാര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് കുളക്കടവില്‍ വീട്ടില്‍ രാജമ്മയാണ് ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. വിധവയായ രാജമ്മയും രണ്ട് പെണ്മക്കളുമാണ് ഇവിടെ താമസിക്കുന്നത്. വീടിന്റെ പടിഞ്ഞാറു വശത്തുള്ള പുറമ്പോക്ക് കുളത്തിന്റെ വടക്കുഭാഗത്തെ വഴിയില്‍കൂടിയാണ് ഇവര്‍ റോഡിലേക്ക് ഇറങ്ങിയിരുന്നത്. എന്നാല്‍ ഈ പൊതുവഴി അയല്ക്കാരന് കൈയേറി മതില് കെട്ടി എന്ന് പരാതിയില്‍ പറയുന്നു.
മതില് ഏണി വഴി ചാടിക്കടന്നാണ് ഇപ്പോള്‍ ഇവര്‍ വീടിനു പുറത്തു പോകുന്നത്. മതില് കെട്ടി അടച്ചതോടെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ പോലും പോകാന്‍ കഴിയുന്നില്ലെന്ന് രാജമ്മ പരാതിയില്‍ പറയുന്നു. നിലവിലുണ്ടായിരുന്ന വഴി തിരിച്ചു കിട്ടുന്നതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ തോറും കയറിയിറങ്ങുകയാണ് ഈ കുടുംബം. എന്നാല്‍ അനുകൂലമായ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവ്യക്തി ഇവിടെ മതില് കെട്ടി അടച്ചതെന്നാണ് പഞ്ചായത്തധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: