വികസനപ്രക്രിയ പരമാവധി ഹരിതാഭമാക്കാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ കാര്‍ബണ്‍ നികുതി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. കല്‍ക്കരി രംഗത്തെ ഊര്‍ജ്ജോത്പാദനവും, മലിനീകരണ നികുതിയും സന്തുലിതമാക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതി ഗവണ്മെന്റ് ആരംഭിക്കും. 2015-16 കാലയളവില്‍ 75 കോടി രൂപ അടങ്കല്‍ തുകയായ പദ്ധതിയാണ് ആരംഭിക്കുക. 2022 ഓടെ പുനരുജ്ജീവിപ്പിക്കാവുന്ന ഊര്ജ്ജോത്പാദനലക്ഷ്യം 1,75,000 മെഗാവാട്ടായി പുനര്‍നിശ്ചയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: