കൊച്ചി: കൊക്കെയ്ന്‍ പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ അഞ്ചു പ്രതികളുടേയും റിമാന്‍ഡ് നീട്ടി കോടതി ഉത്തരവായി. മറൈന്‍ഡ്രൈവ് ഗ്രീന്‍ റോസ് ഫ്ളാറ്റിലെ താമസക്കാരിയായ കോഴിക്കോട് മാങ്കാവ് സ്വദേശിനി രേഷ്മ രംഗസ്വാമി (26), കടവന്ത്രയിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ബംഗളൂരു സ്വദേശിനിയായ സഹ സംവിധായക ബ്ലെസി സില്‍വസ്റ്റര്‍ (22), സിനിമാ നടന് തൃശൂര്‍ മുണ്ടൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ ഷൈന്‍ ടോം ചാക്കോ (31), കരുനാഗപ്പള്ളി തണ്ടിലേത്ത് വീട്ടില്‍ ടിന്‍സി ബാബു (25), കാഞ്ഞിരപ്പള്ളി 28-ാം മൈല്‍ കുറ്റിക്കാട്ട് വീട്ടില്‍ സ്നേഹ ബാബു (25) എന്നിവരുടെ റിമാന്റ് കാലാവധിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് അടുത്തമാസം അഞ്ചു വരെ നീട്ടിയത്.
ജനുവരി 30നു രാത്രിയാണ് കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്ന് 10 ഗ്രാം കൊക്കെയ്നോട് കൂടി അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ബ്ലെസി സില്‍വസ്റ്ററും ഷൈന്‍ ടോമും ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: