മുംബൈ: മദര്‍ തെരേസയെക്കുറിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞത് കയ്പേറിയ സത്യമാണെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മിഷനറിമാര്‍ ഭാരതത്തിലെത്തുന്നതിന്റെ ലക്ഷ്യം ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുക എന്ന ലക്ഷ്യത്തോട് കൂടിയാണ്. മുസ്ലിങ്ങള്‍ വാളുകൊണ്ട് മതം മാറ്റുമ്പോള്‍ ക്രിസ്ത്യാനികള്‍ പണവും സേവനവും മറയാക്കിയാണ് മതപരിവര്‍ത്തനം നടത്തുന്നത്.
മിഷനറിമാരുടെ പ്രവര്‍ത്തനം എന്താണെന്ന് സത്യസന്ധമായി പറയുകയാണ് ഭാഗവത് ചെയ്തതെന്ന് സേന ചൂണ്ടിക്കാട്ടി. മദര്‍ തെരേസ ചെയ്തിട്ടുള്ള സേവനങ്ങളെ ബഹുമാനിക്കുന്നു. സാമൂഹ്യരംഗത്തെ നിരവധിപേര്‍ ഇത്തരത്തിലുള്ള സേവനങ്ങള്‍ ചെയ്യുന്നുണ്ട്. എന്നിരുന്നാലും മദറിന്റെ മതപരിവര്‍ത്തനം കണ്ടില്ലെന്ന് നടിക്കാനാവില്ല.
ആര്‍എസ്എസ് തലവന്‍ ഘര്‍ വാപസി പ്രചാരണത്തെ ഉയര്‍ത്തുകയാണ് ചെയ്തത്. തങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും ശിവസേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: