മോഹന്‍ ഭാഗവത് പറഞ്ഞത് നൂറുശതമാനം ശരിയാണ്. അധിനിവേശങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയുമാണ് ഇസ്ലാം വ്യാപിച്ചതെങ്കില്‍ മിഷനറി പ്രവര്‍ത്തനത്തിലൂടെയാണ് ക്രിസ്തുമതം പ്രചരിച്ചത്. തദ്ദേശവാസികളുടെ ഇല്ലായ്മകളെയും നിസ്സഹായതെയും സമര്‍ത്ഥമായി അവരുപയോഗിച്ചു .അതിനവര്‍ സ്വീകരിച്ച കപട മുഖമാണ് സേവനം.
ഭാരതം പോലെയുള്ള അക്രൈസ്തവ രാജ്യങ്ങളെ ഇത്തരം മിഷണറി സേവനത്തിനായി തെരഞ്ഞെടുത്തതുതന്നെ അവരുടെ യഥാര്‍ത്ഥ ഉദ്ദേശം വ്യക്തമാക്കുന്നു. അല്‍ബേനിയക്കാരിയായ മദര്‍ തെരേസ എന്ന മിഷനറി ഭാരതത്തില്‍ എത്തിയതും മതപരിവര്‍ത്തനത്തിനു തന്നെയാണ്. ഇത് അവര്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. അതിനവര്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗമാണ് സേവനം. ഈ പച്ചയായ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. അപ്രിയമായ സത്യം പലരെയും അലോസരപ്പെടുത്തും. അത് സ്വാഭാവികമാണ്.
പിന്നെ ഒരു കാര്യം കൂടി, ഇതിനു നേരെ വിപരീതമായ മറ്റൊന്നുണ്ട്. നരസേവ നാരായണ സേവ ആയിക്കാണുന്ന ഉദാത്തമായ സേവന മാതൃക. ജാതിയോ മതമോ മാനദണ്ഡമാക്കാതെ ഒരാളെയും മതംമാറ്റത്തിന് വിധേയരാക്കാതെ അശരണര്‍ക്കു തുണയാകുന്ന സേവന മാതൃക. അതാണ് മാതാ അമൃതാനന്ദമയിയെ പോലെയുള്ളവര്‍ ചെയ്യുന്നത്. അവരെ ആള് ദൈവമെന്നു പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ തന്നെയാണ് മദര്‍ തെരേസയെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നത് എന്നത് കേവലം യാദൃച്ഛികമല്ല എന്നു കൂടി തിരിച്ചറിയുക. അതൊരു അജണ്ടയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: