പാലക്കാട്: പുതുശ്ശേരി ശ്രീകുറുംബ ഭഗവതിക്ഷേത്രത്തിലെ വെടിയുത്സവവും കല്ലേപ്പുള്ളി തൊണ്ടര്‍കുളങ്ങര ഭഗവതിക്ഷേത്രത്തിലെ കുമ്മാട്ടിയുത്സവവും ഭക്തി സാന്ദ്രമായി.
പുതുശ്ശേരിയില രാവിലെ നാലിന് കേളി,പറ്റ് (ഉള്ളാട്ടു കാവില്‍ വെച്ച്)ക്ഷേത്ര നടതുറക്കല്‍,ഗണപതിഹോമം എന്നിവയോടെ ഉത്സവചടങ്ങുകള്‍ ആരംഭിച്ചു. അഞ്ചിന് മൂലസ്ഥാനമായ ഉള്ളാട്ടു കാവില്‍ നിന്നും ഗജവീരന്മാരോടും വാദ്യമേളത്തോടും കൂടി ശോദനവേല ആരംഭിച്ചു.
ക്ഷേത്രം തന്ത്രി അണ്ടലാടി ശ്രീ പരമേശ്വരന് നമ്പൂരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഭഗവതിക്ക് 101 ഇളനീര് അഭിഷേകവും തുടര്‍ന്ന് വിശേഷാല്‍ പൂജയും ,ശോദനവേല ശ്രീ കുറുമ്പ ഭഗവതിക്ഷേത്രത്തില്‍ എത്തിച്ചേരുന്ന സമയത്ത് വഴിപാടായി ഭക്തജനങ്ങള്‍ കൊണ്ടു വരുന്ന ചെട്ടിയാര്‍കമ്പം ക്ഷേത്ര ത്തില്‍ എത്തിച്ചേര്‍ന്നു. വൈകിട്ട് നാലിന് കേളി(ഉള്ളാട്ടു കാവില്‍ വെച്ച്)നടന്നു.
അഞ്ചു മണിക്ക് മൂലസ്ഥാനമായ ഉള്ളാട്ടു കാവില്‍ നിന്ന് 5 ഗജവീരന്മാര് അണിനിരന്ന് ചിറക്കര ശ്രീറാം എന്ന ഗജവീരന്റെ കഴുത്തില്‍ തിടമ്പേറ്റി, പഞ്ചവാദ്യം,വണ്ണാര്പൂതം, വണ്ടിവേഷം, മാലവിളക്ക്, പൂക്കാവടി, തട്ടിന്മേല്കുത്ത്,തെയ്യം എന്നിവയുടെ അകമ്പടിയോടുകൂടി എഴുന്നള്ളത്ത് നടന്നു. വൈകിട്ട് ഉള്ളാട്ടു കാവിന് അടുത്തുള്ള നാഷണല്‍ ഹൈവെ യുടെ തെക്ക് ഭാഗത്തുള്ള വയലില്‍ വെച്ച് ഗംഭീരവെടിക്കെട്ട് ഉത്സവത്തിന്റെ മാറ്റ് കൂട്ടി .ഒന്‍പതരയോടെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന എഴുന്നള്ളത്ത് പഞ്ചവാദ്യം അവസാനിച്ച ശേഷം പാണ്ടിമേളത്തോടു കൂടി എഴുന്നള്ളത്ത് സമാപിച്ചു. ആയിരക്കണക്കിന് ഭക്തരാണ് വെടി ഉത്സവത്തിനായി പുതുശ്ശേരിയില്‍ എത്തിച്ച
കല്ലേപ്പുള്ളി തൊണ്ടര്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ പുലര്‍ച്ചെ ഈടുവെടി, ഉഷഃപൂജ എന്നിവയ്ക്കുശേഷം കാഴ്ചശീവേലി നടന്നു. ഉച്ചയ്ക്ക് ഗണപതിക്ഷേത്രത്തില്‍ തായമ്പക, കുമ്മാട്ടിച്ചാട്ടം എന്നിവയ്ക്കുശേഷം പകല്‍വേല എഴുന്നള്ളത്തിന് ആന, പഞ്ചവാദ്യം, പറവാദ്യം, തെയ്യം എന്നിവ അകമ്പടിയായി. രാത്രിക്ഷേത്രമൈതാനത്ത് പാണ്ടിമേളം, വേല കാവുകയറല്‍ എന്നിവ നടന്നു. പുലര്‍ച്ചെ ഇരട്ടത്തായമ്പക,
പ്രതികരിക്കാൻ ഇവിടെ എഴുതുക: