ആലപ്പുഴ: വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി എല്ലാ പരിഗണനയും നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോടിയേരി ബാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. തന്റെ നിലപാടുകള്‍ വ്യക്തമാക്കാനുള്ള അവസരം വിഎസ് തന്നെ നഷ്ടപ്പെടുത്തുകയായിരുന്നു.
താന്‍ പറയുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സമ്മേളനത്തില്‍ വരികയുള്ളൂവെന്ന വിഎസിന്റെ നിലപാട് അംഗീകരിക്കാനാകില്ല. ഇത്തരം നിലപാട് ഒരു കമ്മ്യൂണിസ്റ്റുകാരനും സ്വീകരിക്കാന്‍ പാടില്ല.
സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയത്തില്‍ വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് പാര്‍ട്ടിവിരുദ്ധ മനോഭാവമുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. അച്യുതാനന്ദന്റെ കാര്യത്തില്‍ തുടര്‍ നടപടികള്‍ പിബിയും കേന്ദ്ര കമ്മറ്റിയും തീരുമാനിക്കണമെന്നും കോടിയേരി പറഞ്ഞു. രണ്ടാം തീയതി പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയുടെ ആദ്യയോഗം ചേരും. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: