ശാസ്താംകോട്ട: സിപിഎം സംസ്ഥാനസമ്മേളനത്തിന് നാട്ടാനുള്ള കൊടിമരത്തിന് ചെലവായത് പതിനായിരങ്ങള്‍. ആഡംബരകാറുകളുടെ അകമ്പടികൂടിയായതോടെ തൊഴിലാളിപ്രസ്ഥാനം ധൂര്ത്തിലഴിഞ്ഞാടി. കഴിഞ്ഞദിവസം ശൂരനാട് രക്തസാക്ഷിമണ്ഡപമായ ശൂരനാട് വടക്ക് പാതിരിക്കലില്‍ നിന്നാണ് കൊടിമരയാത്ര തുടങ്ങിയത്.
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ കൊട്ടാരക്കര ഏരിയാകമ്മിറ്റിക്കായിരുന്നു കൊടിമരനിര്മ്മാണത്തിന്റെ ചുമതല. വില കൂടിയ തടിയില്‍ ആഴ്ചകള്‍ നീണ്ട കൊത്തുപണി നടത്തി ക്ഷേത്രശില്പങ്ങളുടെ മാതൃകയിലാണ് കൊടിമരനിര്‍മ്മാണം നടത്തിയത്.
തടിക്കും കൊത്തുപണിക്കും മാത്രമായി ഒരു ലക്ഷത്തിലധികം രൂപ ചെലവായതായാണ് അനൗദ്യോഗിക കണക്ക്. മുമ്പ് പാര്‍ട്ടി സമ്മേളന നഗരിയില്‍ നാട്ടാന്‍ അടയ്ക്കാമരം കൊണ്ടുപോയിരുന്ന പാര്‍ട്ടി ഈ വര്‍ഷം ധൂര്‍ത്തിന്റെ മാമാങ്കം നടത്തിയപ്പോള്‍ ശൂരനാട്ടെ സാധാരണ പാര്‍ട്ടി അണികള്‍ മൂക്കത്ത് വിരല്‍ വെച്ചു.
വി.എസ്.അച്യുതാനന്ദനാണ് ജാഥാഭിഷ്ടനായ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന് കൊടിമരം കൈമാറിയത്. സിപിഎം ജില്ലാകമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തത്. വില കൂടിയ സ്പോണ്‍സേര്‍ഡ് ആഡംബരകാറിലെത്തിയ ജില്ലയുടെയും സംസ്ഥാനത്തിന്റെയും നേതാക്കള്‍ കൊടിമര ജാഥയ്ക്ക് അകമ്പടിയായപ്പോള്‍ സാധാരണക്കാര്‍ക്ക് ഒപ്പം പോയവര്‍ കസേര നിരത്തിക്കെട്ടിയ ലോറിയാണ് സജ്ജീകരിച്ചിരുന്നത്.
വിഎസ് വിഭാഗത്തിന്റെ ശക്തി കേന്ദ്രമായ ശൂരനാട് നടന്ന ചടങ്ങില്‍ അച്യുതാനന്ദനെ മാത്രം സ്വീകരിച്ചതും ഷാള്‍ അണിയിച്ചതും സംഘടനയ്ക്കുള്ളിലെ വിഭാഗീയത കൂടുതല്‍ വെളിവാക്കി. ജാഥാഭൃഷ്ടനായ ആനത്തലവട്ടത്തെ അവഗണിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: