ചാത്തന്നൂര്‍: ആദിച്ചനല്ലൂര്‍-ചാത്തന്നൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഇത്തിക്കരയാറ്റില്‍ പള്ളിക്കമണ്ണടി കടവില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ അരനൂറ്റാണ്ടായുള്ള ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു.
ചാത്തന്നൂരില്‍ ബിജെപി നടത്തിയ സമരപോരാട്ടങ്ങളുടെ ചരിത്രവിജയം കൂടിയാണിത്. പള്ളിക്കമണ്ണടി പാലം നിര്‍മ്മിക്കുമ്പോള്‍ അപ്രോച്ച് റോഡിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു. അതിന്റെ ഭാഗമായിപള്ളിക്കമണ്ണടി പ്രദേശത്തു കളക്ടര്‍ ഡോ.എ.കൗശിഗനും ഉദ്യോഗസ്ഥസംഘവും സന്ദര്‍ശിച്ചു.
പാലം നിര്‍മിക്കുമ്പോള്‍ സ്ഥലത്തിന്റെ വില നേരത്തെതന്നെ റവന്യു ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ മേല്പരിശോധനക്കാണ് കളക്ടറും ഉദ്യോഗസ്ഥസംഘവും എത്തിയത്. ഏറ്റെടുക്കുന്ന വസ്തുക്കളുടെ ഉടമകളുടെ യോഗം രണ്ടാഴ്ചയ്ക്കകം വിളിച്ചുകൂട്ടുമെന്നും ഈ യോഗത്തില്‍ ഭൂമിയുടെ വില സംബന്ധിച്ച് ധാരണ ഉണ്ടാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ബിജെപിയാണ് പാലത്തിന് വേണ്ടി ആദ്യമായി ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തിയത്. ഇതിനുശേഷമാണ് ഇടതുവലതു രാഷ്ട്രീയക്കാര്‍ സമരത്തിനിറങ്ങുന്നത്.
രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ചുള്ള സമരാഭാസങ്ങളാണ് മുന്നണികളുടെതെന്ന് ജനം വൈകാതെ മനസിലാക്കി. ബിജെപിയുടെ സമരത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പാലം പണിയാന്‍ തീരുമാനിച്ചതും നടപടികളുമായി മുന്നോട്ടു പോയതും. മണ്ണ് പരിശോധനയും പ്ലാനും എസ്റ്റിമേറ്റും മരാമത്ത് വകുപ്പ് തയാറാക്കി.
അപ്രോച്ച് റോഡിനുവേണ്ടി ഏറ്റെടുക്കേണ്ട ഭൂമി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണവിഭാഗത്തില്പ്പെട്ടതായതിനാല് ഇതൊഴിവാക്കാന്‍ കാലതാമസവും നേരിട്ടു.
ഈ നിയമത്തില്‍നിന്ന് ഏറ്റെടുക്കേണ്ട വസ്തുവില്‍ ആറ് സെന്റ് ഒഴികെ മറ്റ് വസ്തുക്കള്‍ ഒഴിവായി. ഇതനുസരിച്ച് റവന്യുവകുപ്പ് സ്ഥലപരിശോധന നടത്തി.
വസ്തുവിന്റെ വിലയും നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ മേല്പരിശോധനക്കുവേണ്ടിയാണ് കളക്ടര്‍ എത്തിയത്.ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ് പണിക്കര്‍, തഹസില്‍ദാര്‍ എം.ഉണ്ണിക്കൃഷ്ണന്, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. ജി.എസ്.ജയലാല്‍ എം എല്‍എ, ഗ്രാമപ്പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ കോയിപ്പാട് സജീവ്, മറ്റ് ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: