അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ സിപിഐയില്‍ പോര്. സിപിഐയിലെ മുതിര്‍ന്ന നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍.എ. ഷംസുദ്ദീന് രാജിവച്ചതായ പ്രചരണം വ്യാപകമാകുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും രാജിക്കത്ത് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നും മണ്ഡലം നേതൃത്വം പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്കില്‍ കഞ്ഞിപ്പാടം ഡിവിഷനിലെ പ്രതിനിധിയാണ് സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഷംസുദീന്‍.
തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ പാര്‍ട്ടിയിലെ ചില പ്രദേശിക നേതാക്കള്‍ പ്രവര്‍ത്തിച്ചതായി ഷംസുദീന്‍ ആരോപിക്കുന്നു. ഇത് സംബന്ധമായി പാര്‍ട്ടിയുടെ മണ്ഡലം നേതൃത്വത്തിന് കത്ത് കൊടുത്തെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് രാജിവെച്ചതെന്ന് ഷംസുദീന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച സ്ഥിതിക്ക് ബ്ലോക്ക് പഞ്ചാത്തംഗം സ്ഥാനവും ഷംസുദീന്‍ രാജിവയ്ക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: