ആലപ്പുഴ: ബജറ്റ് വിറ്റ് കാശാക്കിയ ധനമന്ത്രി കെ.എം. മാണക്കെതിരെ ഇടതുമുന്നണി നടത്തുന്നത് അഡ്ജസ്റ്റ്മെന്റ് സമരമാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സക്രട്ടറി കെ. ബിനുമോന് കുറ്റപ്പെടുത്തി. യഥാര്‍ത്ഥ പ്രതിപക്ഷ യുവജന സംഘടനയായ യുവമോര്‍ച്ച സെക്രട്ടറിയേറ്റ് ഉപരോധം അടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും. മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റി കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഡി. ലിജിന്‍ലാല്‍, സംസ്ഥാന സമിതിയംഗം അഡ്വ. സുദീപ് വി.നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനില്‍ നൂറനാട്, അനില്‍ വാത്തുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച ഭാരവാഹികളായ ടി. സജിത്, അരുണ്‍കുമാര്‍, അരുണ്‍ എസ്.കുമാര്‍, രാജേഷ്, രാകേഷ്, സെന്‍, ജിനോസ്, മഹില്‍, മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ്, ആര്. കണ്ണന്, ടി. മിഥുന്‍ലാല്‍, അരുണ്‍, വിനീഷ്, മഹേഷ്, ഹരികൃഷ്ണന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: