ചേര്‍ത്തല: കേന്ദ്രസര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയലാര്‍ രവി എംപി കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തിനെ ദത്തെടുത്തതിന്റെ പ്രഖ്യാപനവും വിളംബരജാഥയും ഫെബ്രുവരി 19ന് നടക്കും. വൈകിട്ട് 4.30ന് കണ്ടമംഗലം സ്ക്കൂള് ഗ്രൗണ്ടില്‍ ചേരുന്ന സമ്മേളനവും പദ്ധതി പ്രഖ്യാപനവും വയലാര്‍ രവി എംപി നിര്‍വ്വഹിക്കും. കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. കെ.പി. ആഘോഷ്കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ മേഖലകളില്‍ നിന്നുള്ള വിളംബരജാഥകള്‍ സാംസ്കാരിക ഘോഷയാത്രയായി സമ്മേളനനഗരിയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: