കണിച്ചുകുളങ്ങര: ഉത്സവ ഡ്യൂട്ടിക്കു ശേഷം പോലീസ് കണ്ട്രോള് റൂമിലിരുന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരുന്ന പോലീസുകാരന്റെ കവിള് കടിച്ചുമുറിച്ചു. മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചു. കെഎപി അഞ്ചാം ബറ്റാലിയനിലെ പോലീസുകാരന് അഖില്രാജി (27)നാണ് യുവാക്കളുടെ ക്രൂരമര്‍ദ്ദനവും കവിള് കടിച്ചുമുറിക്കലും അനുഭവിക്കേണ്ടി വന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
ആക്രമണത്തിനിരയായ പോലീസുകാരനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കവിളിലെ മുറിവ് ആഴത്തിലുള്ളതിനാല്‍ പ്ലാസ്റ്റിക് സര്‍ജറിക്കായി തിരുവനന്തപുരത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി 13-ാം വാര്‍ഡ് തുഷാരം വീട്ടില്‍ അനൂപ് (25), 13-ാം വാര്‍ഡ് സുദര്‍ശന ഭവനത്തില്‍ സുദര്ശനന് (25), ചിറയില്‍ വീട്ടില്‍ അനൂപ് (22) എന്നിവരെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: