അമ്പലപ്പുഴ: മാതാപിതാക്കള്‍ നഷ്ടപ്പെട്ട മൂന്ന് കുട്ടികള്‍ കാരുണ്യമതികളുടെ കനിവാനായി കാത്തിരിക്കുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് പുതുവല്‍ അശോകന്-ഓമന ദമ്പതികളാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്.
സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടര ലക്ഷം രൂപ ഇവര്‍ക്ക് വീട് നിര്‍മ്മാണത്തിനായി ലഭിച്ചിരുന്നു. വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കടമായും പലിശക്കും പലരില്‍ നിന്നായി കടം വാങ്ങിയിരുന്നു. ഹൃദ്രാഗിയായിരുന്ന അശോകന് പണം തിരികെ നല്കാന് കഴിഞ്ഞിരുന്നില്ല. ചികിത്സക്ക് തന്നെ നല്ലൊരു തുക വേണ്ടിയിരുന്ന ഈ കുടുംബത്തിന് നിത്യവൃത്തിക്കും ബദ്ധിമുട്ടായിരുന്നു. പണം കടം കൊടുത്തവര്‍ പതിവായി ശല്യപ്പെടുത്തിയതോടെ മനം നൊന്ത് ഓമന കഴിഞ്ഞ ആറിന് ആത്മഹത്യ ചെയ്യുന്നയായിരുന്നു. ഭാര്യയുടെ വേര്‍പാട് സഹിക്കാനാവാതെ കഴിഞ്ഞ 25ന് അശോകനും മരിച്ചതോടെ ഇവരുടെ മക്കള്‍ അനാഥരായി.
അരുണ്കമാര് (20), അഖില്‍ (19), അഞ്ജു (17) എന്നിവര്‍ ജീവിതം വഴിമുട്ടിയ സ്ഥിതിയില്‍ കഴിയുകയാണ്. അരുണ്‍കുമാര്‍ കൂലിപ്പണിക്കാരനാണ്. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ അഞ്ജുവിന്റെ വിദ്യാഭ്യാസത്തിനും വലിയൊരു തുക വേണ്ടി വരും. ഉറ്റ ബന്ധുക്കളുടെയും നാട്ടുകാരുടെയും കനിവ് കൊണ്ടാണ് മാതാപിതാക്കളുടെ സംസ്ക്കാരവും മറ്റ് അടിയന്തിര ചടങ്ങുകളും നടന്നത്. ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കളും മടങ്ങുന്നതോടെ ഇനിയെന്തു ചെയ്യുമെന്ന ചോദ്യമാണ് ഈ സഹോദരങ്ങള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: