ആലപ്പുഴ: ഇറക്കിവിടുമ്പോള്‍ പോകാനും തിരിച്ചുവിളിക്കുമ്പോള്‍ ചെല്ലാനും താന്‍ വളര്‍ത്ത് പട്ടിയല്ലെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മ.
സിപിഎം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് തിരികെ എടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അവരുടെ പ്രതികരണം.
എല്‍ഡിഎഫിലേക്ക് പോകുന്ന കാര്യം ജെ.എസ്.എസില്‍ തീരുമാനിച്ചിട്ടില്ല. ഘടകക്ഷിയായി തിരിച്ചെടുക്കുമെന്ന് അവര്‍ അറിയിച്ചിട്ടുമില്ല.
എല്‍ ഡി എഫിന്റെ പരിപാടികള്‍ അറിയിക്കാറുണ്ട്. ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കാന് എല്‍ഡിഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം അപേക്ഷ നല്കി. എന്നാല്‍ ഘടകകക്ഷിയാക്കിയതായി എല്‍ഡിഎഫില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: