കൊല്ലം: ഭീകരമായ അഴിമതി ഭരണത്തില്‍ നിന്നും ഭാരതം മുക്തമായിരിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി എം.പി.ചന്ദ്രശേഖരന്. ജില്ലാ സഹകരണബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന ബിഎംഎസ് ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിവിരുദ്ധരായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ഗാന്ധിഭക്തരായി മാറിയിരിക്കുന്നു. തൊഴില്‍ നിയമങ്ങള്‍ ഇളവുചെയ്ത് ഉടമകളെ സഹായിക്കുന്ന രീതി അംഗീകരിക്കാനാവില്ല. മറ്റ് രാജ്യങ്ങളില്‍ തൊഴിലാളികളോട് സൗഹാര്‍ദ്ദപരമായി പെരുമാറുന്ന ബഹുരാഷ്ട്രകുത്തക കമ്പനികള്‍ ഭാരതത്തിലെത്തുമ്പോള്‍ തൊഴിലാളികളുടെ ശത്രുക്കളായി മാറുന്നു. പ്രതിരോധം, റെയില്‍വേ തുടങ്ങിയ തന്ത്രപ്രധാനമേഖലകളില്‍ ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവില്‍ ബിഎംഎസിന് ആശങ്കയുണ്ട്. നാല്പതില് താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ മിനിമം വേജസ് നടപ്പിലാക്കേണ്ടതില്ലായെന്ന നിര്‍ദ്ദേശം രാജ്യത്തെ ബഹുഭൂരിപക്ഷം തൊഴിലാളികളുടേയും മിനിമംവേതനമെന്ന ആനുകൂല്യം നഷ്ടപ്പെടുത്തുന്നതാണ്.
ആരോപണവിധേയരല്ലാത്ത ഒരു മന്ത്രി പോലും ഇന്ന് സംസ്ഥാനത്തില്ല. അഴിമതിക്കാര്യത്തില്‍ മന്ത്രിമാര്‍ തമ്മില്‍ മത്സരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുവാന്‍ സംസ്ഥാനസര്‍ക്കാരിന് സാധിക്കുന്നില്ല. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് മാസങ്ങളായി പെന്ഷന് നല്‍കുന്നില്ല. നെല്ലിന് താങ്ങുവില പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനവിഹിതം നല്കാത്തതിനാല് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ്. യുപിഎ ഭരണകാലത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇവിടെ വില്പനനികുതി കുറക്കുവാന്‍ തയ്യാറായ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ വില്പന നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
സ്വകാര്യകമ്പനികള്‍ സിമന്റ് വില കൂട്ടുന്നതിനനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനമായ മലബാര്‍ സിമന്റും വിലകൂട്ടി നിര്‍മ്മാണമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. സാധാരണ ജനങ്ങളെ ബാധിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിഎംഎസ് രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് ബി.ശിവജി സുദര്ശന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് വി.പ്രതാപന് പ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ ടി.ആര്.രമണന് വരവുചിലവ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന ഡെപ്യുട്ടി ജനറല്‍സെക്രട്ടറി എം.പി.രാജീവന് പുതിയ ജില്ലാസമിതി തെരഞ്ഞെടുപ്പ് നടത്തി.
സംസ്ഥാനസെക്രട്ടറി ജി.കെ.അജിത് സംഘടനാചര്‍ച്ച നയിച്ചു. സംസ്ഥാനസെക്രട്ടറി സി.വി.രാജേഷ് സമാരോപ് പ്രഭാഷണം നടത്തി. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയില്‍ കൊണ്ടുവരിക, കശുവണ്ടി മേഖലയെ സംരക്ഷിക്കുക, വിലക്കയറ്റം നിന്ത്രിക്കുവാന് സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുക, ഡോ.മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാതിരിക്കുക, തൊഴില്‍ നിയമഭേദഗതി ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
ആര്.പ്രസന്നന്, പി.എന്‍.പ്രദീപ്, ജി.മാധവന് പിള്ള, ജെ.തങ്കരാജ്, ആര്.അജയന്, രാജലക്ഷ്മി ശിവജി, പി.ജയപ്രകാശ്, ജി.പ്ലാസിഡ്, പി.കെ.മുരളീധരന് നായര്‍, ഏരൂര്‍ മോഹന്‍, കെ.ശിവരാജന് എന്നിവര്‍ സംസാരിച്ചു. ബി.ശശിധരന് സ്വാഗതവും ആര്.രാധാകൃഷണന് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ബി.ശിവജി സുദര്ശന് (പ്രസിഡന്റ്), ബി.ശശിധരന്, പി.കെ.മുരളീധരന് നായര്‍, പി.എന്‍.പ്രദീപ്, രാജലക്ഷ്മി ശിവജി (വൈസ് പ്രസിഡന്റുമാര്‍), ടി.രാജേന്ദ്രന് പിള്ള (സെക്രട്ടറി), ജെ.തങ്കരാജ്, ആര്.രാധാകൃഷ്ണന്, ആര്.പ്രസന്നന്, കെ.ശിവരാജന്, പി.ജയപ്രകാശ്, ഏരൂര്‍ മോഹനന്, ആര്.അജയന്, കെ.എസ്.നസിയ (ജോ.സെക്രട്ടറിമാര്‍), ടി.ആര്.രമണന് (ട്രഷറര്‍) എന്നിവരുള്‍പ്പെടെ 65 അംഗ ജില്ലാസമിതിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: