കൊല്ലം: കോര്പ്പറേഷന് പരിധിയിലെ ഓട്ടോറിക്ഷാത്തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ജില്ലാഭരണകൂടം തയ്യാറാകാത്ത സാഹചര്യത്തില്‍ 25 മുതല്‍ ആട്ടോത്തൊഴിലാളികള് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജില്ലാകോര്ഡിനേഷന് കമ്മിറ്റി.
പോലീസ് ഉദ്യോഗസ്ഥരുടെ അനധികൃത പരിശോധന അവസാനിപ്പിക്കുക, കോര്പ്പറേഷന് പരിധിയിലുള്ള ആട്ടോറിക്ഷകള്‍ക്ക് സിറ്റി പെര്‍മിറ്റ് നല്‍കുക, സിറ്റി എംപ്ലവും, നമ്പരും നല്‍കുക, എല്ലാ സ്റ്റാന്റുകളിലും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുക, സിറ്റി പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് മുന്‍വശം മഞ്ഞപെയിന്റ് അടിക്കുക, പ്രീപെയ്ഡ് സ്റ്റാന്റുകളില്‍ എഴുതിനല്കുന്ന തുക ടൗണ്‍ പെര്‍മിറ്റുള്ള എല്ലാ ആട്ടോകള്‍ക്കും ബാധകമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ‘രണാധികാരികള്ക്കും കോര്പ്പറേഷന് മേയര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
ജി.ലാലുമണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജി.രവീന്ദ്രന് (ബിഎംഎസ്), എച്ച്.അബ്ദുള്‍ റഹ്മാന് (ഐഎന്‍ടിയുസി), അജിത് അനന്തകൃഷ്ണന് (യുടിയുസി), ജി.മോഹനന്‍പിള്ള (എഐടിയുസി), പത്മനാഭന് (സിഐടിയു), ആര്.വിജയകുമാര്‍ (എഐടിയുസി) എന്നിവര്‍ സംസാരിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബി.ശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: