തൃശൂര്‍: സെക്യൂരിറ്റിക്കാരനെ കാറിടിപ്പിച്ചു കൊന്ന നിസമിനെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഏഴ് വയസുകാരനായ മകനെ കൊണ്ട് ആഡംബര കാര്‍ ഓടിപ്പിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മകനെ കൊണ്ട് കാറോടിപ്പിച്ച് ദൃശ്യങ്ങള്‍ ഇയാള്‍ ഫേസ്ബുക്കിലിടുകയും ചെയ്തിരുന്നു.
ശോഭസിറ്റിയിലെ വില്ലയില്‍ താമസിക്കുന്ന മുഹമ്മദ് നിസാമിന് 26 ആഡംബര കാറുകളാണുള്ളത്. വാഹന പരിശോധനയ്ക്കിടെ വനിതാ എസ്ഐയെ വാഹനത്തിനകത്ത് പൂട്ടിയിട്ടതിനും ഇയാളുടെ പേരില്‍ കേസെടുത്തിരുന്നു. 15 വര്‍ഷത്തിനിടയില്‍ 14 കേസുകള്‍ ഇയാള്‍ക്കെതിരെ പല സ്റ്റേഷനുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഒന്നില്‍ പോലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
നിലവില്‍ അഞ്ച് കേസുകള്‍ നിസാമിനെതിരെ ഉണ്ട്. ലക്ഷക്കണക്കിന് രൂപ ഒഴുക്കിയാണ് പല കേസുകളില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത്. പോലീസിലേയും ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധവും ഭരണ കക്ഷിയില്‍പ്പെട്ട മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ശിക്ഷ കിട്ടാവുന്ന പല കേസുകളില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്.
ഈ കേസും തുടക്കത്തില്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് രക്ഷപ്പെടാന്‍ പോലീസ് തലത്തില്‍ തന്നെ ശ്രമം നടത്തിയിരുന്നു. ഇതിനിടെ നിസാമിന്റെ പേരിലുള്ള കടവന്ത്രയിലെ ഫഌറ്റില്‍ നിന്ന് കൊക്കെയ്നുമായി സിനിമാ നടനെയും യുവതികളെയും പിടികൂടിയതും അന്വേഷണ വിധേയമാക്കിയിരുന്നു. നിസാമിനെ കൂടുതല്‍ തെളിവെടുപ്പിനായി ബാംഗളൂരിലേക്ക് കൊണ്ടുപോയി. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ശ്രമങ്ങളും പോലീസ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: