ആലപ്പുഴ: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രക്ഷപെടാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോഴുണ്ടായ സുപ്രീംകോടതി വിധി തന്റെ നിലപാടിന് അനുകൂലമാണ്.
കൂടുതല്‍ തെളിവു നല്‍കുന്നതിന് സുപ്രീം കോടതി വിധി സഹായകമാണ്. ഉചിതമായ സമയത്ത് വിചാരണ കോടതിയില്‍ താന്‍ തെളിവു നല്‍കുമെന്നും വിഎസ് പ്രതികരിച്ചു. കേസ് അവസാനിപ്പിച്ച് രക്ഷപെടാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമങ്ങള്‍ കോടതിവിധിയോടെ പരാജയപ്പെട്ടതായും അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: