25 വര്‍ഷം മുന്‍പ് ഇംഗ്ലണ്ടില്‍ ആദ്യ വേള്‍ഡ് കപ്പ് തുടങ്ങുമ്പോള്‍ അന്നത്തെ പാകിസ്ഥാന് ക്യാപ്റ്റന്‍ ആസിഫ് ഇക്ബാല്‍ മോഹിച്ച വിജയം. 25 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സച്ചിനും സേവാഗും യുവിയും ഇല്ലാതെ വേള്‍ഡ് കപ്പിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ പരാജയപെടുത്തുമെന്ന് വീരവാദം മുഴക്കി തന്റെ അവസാന വേള്‍ഡ് കപ്പിന് ഇറങ്ങിയ പാകിസ്ഥാന് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹക്ക് ഒടുവില്‍ സമ്മതിച്ചു.
വേള്‍ഡ് കപ്പില്‍ ഇന്ത്യയെ തോല്പ്പികുക എന്നത് സാധ്യമല്ലെന്ന് . വേള്‍ഡ് കപ്പില്‍ പാകിസ്ഥാന് ഇതുവരെ പരാജയപ്പെടുത്താന്‍ കഴിയാത്ത ഒരേ ഒരു ടീം. എന്റെ ഇന്ത്യ. ആകെ വേള്‍ഡ് കപ്പില്‍ തമ്മില്‍ മുട്ടിയത് 6 തവണ അതില്‍ 6 ലും ജയം ഇന്ത്യക്ക്. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പാക്ടീമിന്റെ ജീവിതം പിന്നെയും ബാക്കി.
ജാബിര്‍ മടുവായ്
നിങ്ങള്‍ എന്തു വിഷയം വേണമെങ്കിലും പോസ്റ്റ് ചെയ്തോളൂ. പക്ഷെ ഞങ്ങള്‍ക്കു പറയാനുള്ളത് ഡോ. പി.സി.ഷാനവാസിെന്റ മരണത്തെക്കുറിച്ചാണ്.ആദിവാസികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയ ഇദ്ദേഹത്തെ പാലക്കാട് കാഞ്ഞിരപ്പുഴ ഡാം പ്രഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി, തുടരെ തുടരെ സ്ഥലമാറ്റം ആരുടെ നിര്‍ദ്ദേശ പ്രകാരം?
നാട്ടിലേക്ക് സ്ഥലമാറ്റത്തിന് ‘ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞാഴ്ച മണ്ണാര്‍ക്കാട് ശിരുവാണി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റിയത്, തുടരെയുളള സ്ഥലം മാറ്റം ഡോക്ടറെ മാനസികമായി തളര്‍ത്തിയിരുന്നു. അധികാരികള്‍ വേട്ടയാടുകയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ പൂര്ണഉത്തരവാദികള് അധികാരികളാണെന്നും ഡോക്ടര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഉമ്മര്‍കോയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: