ആലപ്പുഴ: വിവിധ ക്ഷേമനിധികളില്‍ നിക്ഷേപമുള്ള ഫണ്ട് സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള പ്രക്ഷോഭത്തിന് നിര്‍ബന്ധിതരാകുമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗവന്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം, എഐടിയുസി സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന് എന്നിവര്‍ ആവശ്യപ്പെട്ടു.
തൊഴിലാളി സംഘടനകളുമായോ ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡുകളുമായോ ആലോചിക്കാതെയാണ് സര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടത്. ഒരു തരത്തിലും ഇക്കാര്യം അംഗീകരിക്കാനാകാത്തതാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: