ആലപ്പുഴ: സുസ്ഥിര പരിസ്ഥിതിയും രോഗമുക്ത ആരോഗ്യജീവിതവും മാനവ സംസ്കൃതിയുടെ ശാശ്വതമായ നിലനില്പിന് അനിവാര്യമാണെന്നും ഇതിനായി പടപൊരുതാന്‍ ഒത്തൊരുമിച്ച് ഹരിതഭൂമിയില്‍ അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. വി.എസ്. വിജയന് അഭിപ്രായപ്പെട്ടു.
കേരള പരിസ്ഥിതി ഐക്യവേദിയുടെ സഹകരണത്തോടെ സ്നേഹക്കൂട്ടം ആരോഗ്യക്കൂട്ടായ്മ സംഘടിപ്പിച്ച ജൈവവൈവിദ്ധ്യവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരായ പോള്‍ മുട്ടാര്‍, ചെല്ലപ്പന് എന്നിവര്‍ പ്രകൃതി കൃഷിയിലൂടെ ഉത്പാദിപ്പിച്ച പഴം ഡോ. വി.എസ്. വിജയന് സ്വീകരിച്ചാണ് പരിപാടി ആരംഭിച്ചത്. സ്നേഹക്കൂട്ടം ഓര്‍ഗനൈസര്‍ സ്നേഹിതന്, മണക്കാട് നാസര്‍, ലേഖ കാവാലം, എന്‍.കെ. ആചാരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: