കൊച്ചി: പാറ്റൂര്‍ ഭൂമിതട്ടിപ്പ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോയ് കൈതാരം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിവെച്ചു. തെളിവുണ്ടായിട്ടും അഴിമതി നിരോധനനിയമവും മറ്റു വകുപ്പുകളും പ്രയോജനപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തില്ല.
വിജിലന്‍സ് എ ഡി ജി പി കേസ് സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ലോകായുക്തയ്ക്ക് നല്‍കിയിട്ടും ഉന്നതസ്വാധീനം മൂലം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ സ്വാധീനം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ധരിപ്പിച്ചു. ആക്ടിംങ് ചീഫ് ജസ്റ്റിസ് അശോക്ഭൂഷണ്‍, ജസ്റ്റിസ് എ. എം. ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: