കൊല്ലം: നിരോധനത്തെ കാറ്റില്‍പ്പറത്തി മൂന്നുവര്‍ഷത്തിനുശേഷം മതതീവ്രവാദ സംഘടനയായ എന്‍ഡിഎഫിന്റെ പുതിയരൂപം യൂണിറ്റി മാര്‍ച്ച് നടത്തുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ലേബലിലാണ് 17ന് കൊല്ലത്തും പാലക്കാടും പഴയ ഫ്രീഡം പരേഡ് അരങ്ങേറുന്നത്. കോടിക്കണക്കിന് രൂപയാണ് പ്രചരണപരിപാടികള്‍ക്കായി ഇസ്ലാമിക തീവ്രവാദികള്‍ ഒഴുക്കിയത്.
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഫ്ളക്സുകളും ബാനറുകളും കൊണ്ട് തങ്ങളുടെ പുതിയ നീക്കം ജനകീയമാണെന്ന് വരുത്തിതീര്‍ക്കുകയാണ് ഇവര്‍. കൊല്ലത്ത് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ അംഗങ്ങളും പാലക്കാട് തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള അംഗങ്ങളുമാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.
രണ്ടായിരംപേരെ കൊല്ലത്തു നടക്കുന്ന മാര്‍ച്ചില്‍ അണിനിരത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ആശ്രാമം മൈതാനത്തുനിന്നും ആരംഭിക്കുന്ന മാര്‍ച്ച് ബീച്ചിലാണ് അവസാനിക്കുന്നത്. നഗരഗതാഗതത്തെ താറുമാറാക്കുന്ന മാര്‍ച്ചിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ഇവരുടെ നീക്കം.
മുസ്ലീം യുവാക്കളില്‍ മതതീവ്രവാദം കുത്തിവയ്ക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: