പൊന്‍കുന്നം: കര്‍ഷകക്കൂട്ടായ്മകളുടെ കാര്‍ഷികവിപണികള്‍ കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചീഫ്വിപ്പ് പി.സി. ജോര്‍ജ്. പാറത്തോട് ഗ്രാമപ്പഞ്ചായത്തില്‍ ആരംഭിച്ച ലേലവിപണിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
കര്‍ഷകര്‍ക്കുള്ള അംഗത്വവിതരണം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രന് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോസഫ്, ബാങ്ക് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, തോമസ് കട്ടക്കല്‍, സൈമണ്‍ ജോസഫ് ഇലഞ്ഞിമറ്റം, എം.എന്‍. അപ്പുക്കുട്ടന്, ലിസമ്മ പടിഞ്ഞാറ്റ, സിബി ശൗര്യാംകുഴി, എം.ജെ. കുര്യാക്കോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മാത്യു സഖറിയ, കൃഷി ഓഫീസര്‍ ഹണി ലിസ ചാക്കോ, സിബി നമ്പുടാകം, നൗഷാദ് മഠത്തില്‍, എ.എം. ഹനീഫ, ജോളി മടുക്കക്കുഴി, വി.ഡി. സുധാകരന്, പി.ജെ. വര്‍ഗീസ് പുല്ലാപ്പള്ളില്‍, ജോയി പൂവത്തുങ്കല്‍, കെ. ജനീഷ്, ഷാഹുല്‍ ഹമീദ്, കബീര്‍ മുക്കാലി, പി.ഐ. ഷുക്കൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: