കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടാത്തതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് പറഞ്ഞു. ബിഎംഎസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന തൊഴില്‍ നിയമ ഭേദഗതി തൊഴിലാളികള്‍ക്ക് ദോഷകരമാകരുതെന്നും പ്രസ്തുത നിയമം നടപ്പിലാക്കുന്നതിന് മുമ്പ് രാജ്യത്തെ തൊഴിലാളി സംഘടനകളുമായി സര്‍ക്കാരുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ അഡ്വ. എം.എസ്. കരുണാകരന്, കെ.കെ. വിജയകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ. മോഹന്‍ദാസ്, സി.വി. രാജേഷ്, സംസ്ഥാന സമിതി അംഗങ്ങളായ സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, പി.കെ. രവീന്ദ്രനാഥ്, കെ.എന്‍. മോഹനന് എന്നിവര്‍ പ്രസംഗിച്ചു. ടി.എം. നളിനാക്ഷന് സ്വാഗതവും മനോജ് മാധവന് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: