കോട്ടയം: അദ്ധ്വാനവര്‍ഗ്ഗത്തിന്റെ കരുത്തും അച്ചടക്കവും വിളിച്ചറിയിച്ചുകൊണ്ട് കോട്ടയത്ത് നടന്ന ബിഎംഎസ് ജില്ലാ റാലി നഗരത്തിന് പുതിയ അനുഭവമായി. 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റാലിയില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് അണിനിരന്നത്.
പ്രകടനത്തിന്റെ ഏറ്റവും മുന്‍നിരയില്‍ പ്രൗഢഗംഭീരമായ പഞ്ചവാദ്യവും വിളംബര ബാനറിനു പിന്നിലായി നേതാക്കളായ അഡ്വ. എം.എസ്. കരുണാകരന്, കെ.കെ.വിജയകുമാര്‍, ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, പി.കെ. രവീന്ദ്രനാഥ്, എന്‍.കെ. മോഹന്‍ദാസ്, സി.വി. രാജേഷ്, വി.എസ്. പ്രസാദ്, നളിനാക്ഷന് നായര്‍, മനോജ് മാധവന് തുടങ്ങിയവര്‍ അണിനിരന്നു. അതിന്റെ പിന്നിലായി വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, പാല, മുണ്ടക്കയം, പൊന്‍കുന്നം, കറുകച്ചാല്‍, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി, പാമ്പാടി, ഉഴവൂര്‍, പുതുപ്പള്ളി, കോട്ടയം തുടങ്ങിയ 13 മേഖലകളില്‍ നിന്നുള്ള തൊഴിലാളികള്‍ റാലിയുടെ ഭാഗമായി.
പമ്പമേളം, തായംമ്പക, വേലകളി, ശിങ്കാരിമേളം, അമ്മന്‍കുടം, ഗരുഡന് തൂക്കം, കൊട്ടക്കാവടി തുടങ്ങിയവ കൂടി അണിനിരന്നതോടെ റാലി ഏറെ ആകര്‍ഷണീയമായി.
പോലീസ് പരേഡ് ഗ്രൗ ണ്ടില്‍ നിന്നും ആരംഭിച്ച റാലി തിരുനക്കര പഴയ പോലീസ് സ്റ്റേഷന് മൈതാനിയില്‍ എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റുമാരായ അഡ്വ. എം.എസ്. കരുണാകരന്, കെ.കെ. വിജയകുമാര്‍, സം സ്ഥാന സെക്രട്ടറിമാരായ എന്‍.കെ. മോഹന്‍ദാസ്, സി.പി. രാജേഷ്, റ്റി.എം. നളിനാക്ഷന് നായര്‍, മനോ ജ് മാധവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: